കാപ്പക്കേസ് പ്രതിക്ക് മൂന്ന് വർഷം തടവ്

Thursday 20 November 2025 1:30 AM IST

ആലുവ: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ, കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആലുവ തായിക്കാട്ടുകര മുക്കത്ത് പ്ളാസ കൊച്ചുവീട്ടിൽ ബിലാൽ എന്ന ശ്രീജിത്ത് കിഷോറിന് (30) മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വിൻസി ആൻ പീറ്ററാണ് ശിക്ഷ വിധിച്ചത്. 2018 സെപ്തംബർ 25ന് രാത്രി 11.45ന് ആലുവ ഉളിയന്നൂർ ചിത്തകുടത്ത് വീട്ടിൽ അയൂബിനെയാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. ഗ്യാരേജ് കവലയിൽ വടിവാളുമായി നിൽക്കുന്ന പ്രതിയെ പിടികൂടി പൊലീസിന് കൈമാറാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. നിലവിൽ കാപ്പ കേസിൽ വിയ്യൂർ ജയിലിലായിരുന്നു പ്രതി.