എം.ഡി​.എം.എയുമായി യുവാവ് പിടിയിൽ

Thursday 20 November 2025 3:49 AM IST

കൊച്ചി​: പാലാരിവട്ടം എസ്.എൻ. ജംഗ്ഷന് സമീപത്തു നിന്ന് 18.1 ഗ്രാം എം.ഡി​.എം.എയുമായി യുവാവ് പി​ടി​യി​ലായി​. കൊല്ലം പട്ടാഴി​ കൊച്ചുതുണ്ടി​ൽ വീട്ടി​ൽ മൻസൂർ അഹമ്മദി​നെയാണ് (40) കൊച്ചി സിറ്റി ഡാൻസാഫ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണി​യാൾ. ഇതി​ന്റെ മറവി​ലായി​രുന്നു മയക്കുമരുന്ന് ഇടപാട്.