അജ്ഞാത യുവാവ് മരിച്ചു
Thursday 20 November 2025 12:52 AM IST
ആലുവ: അവശനിലയിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അജ്ഞാത യുവാവ് മരിച്ചു. ഏകദേശം 48 വയസ് പ്രായം തോന്നിക്കുന്നയാൾ ആശുപത്രിയിൽ മുരളി എന്നാണ് പേര് പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം 31ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതാണ്. കഴിഞ്ഞ 12നാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2624006, 9497987114.