ചരിത്ര ക്വിസ്: പി. കാർത്തിക്കിനും ശരൺ കെന്നഡിക്കും ഒന്നാം സ്ഥാനം
Thursday 20 November 2025 1:04 AM IST
കൊച്ചി: പുരാരേഖാ വകുപ്പ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചരിത്ര ക്വിസ് മേഖലാ മത്സരത്തിൽ കടുത്തുരുത്തി കോതനെല്ലൂർ ഇമ്മാനുവൽസ് എച്ച്.എസ്.എസിലെ പി. കാർത്തിക്കും ശരൺ കെന്നഡിയും ഒന്നാം സ്ഥാനത്തിന് അർഹരായി. ആലുവ ഞാറള്ളൂർ ബി.ഡി.എച്ച്.എസ്.എസിലെ നയന പ്രകാശിനും സൂസൻ കുര്യാക്കോസിനുമാണ് രണ്ടാം സ്ഥാനം. കട്ടപ്പന ശാന്തിഗ്രാം ജി.ഇ.എം ജി.എച്ച്.എസ്.എസിലെ സന ഫാത്തിമ ജലിൽ, ഹൃദ്യ ബിനോ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
12 ഉപജില്ലാ ടീമുകൾ പങ്കെടുത്തു. സുധീഷ് ഷേണായിയായിരുന്നു ക്വിസ് മാസ്റ്റർ. സംസ്ഥാന ആർക്കൈവ്സ് ഡയറക്ടർ ഇൻ ചാർജ് എസ്. പാർവതി ട്രോഫികൾ വിതരണം ചെയ്തു. ആർക്കിവിസ്റ്റുകളായ മിനി പോൾ, കെ.എ. അപർണ എന്നിവർ പങ്കെടുത്തു.