എൽ.ഡി.എഫ് കൺവെൻഷൻ
Thursday 20 November 2025 12:01 AM IST
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ കെ.ഷാജി ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് മൊടക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരു കല, മുണ്ടക്കര ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ഇസ്മയിൽ കുറുമ്പൊയിൽ, ഏഴാം വാർഡ് സ്ഥാനാർത്ഥി മനോജ് കുമാർ കെ. പി എന്നിവർ പ്രസംഗിച്ചു. കെ.നിധീഷ് സ്വാഗതവും സുരേഷ് ബാബു വി.കെ നന്ദിയും പറഞ്ഞു. ഏഴാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പൃഥ്വിരാജ് മൊടക്കല്ലൂർ (ചെയർമാൻ), സുരേഷ് ബാബു വി.കെ (കൺവീനർ), കെ. നിധീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.