പഞ്ചായത്ത് കൺവെൻഷൻ
Thursday 20 November 2025 12:13 AM IST
നാദാപുരം: എൽ.ഡി.എഫ് നാദാപുരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം നേതാവ് എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഇസ്ലാമി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള വർഗീയ പ്രസ്ഥാനങ്ങളുമായുള്ള യു.ഡി.എഫ് കൂട്ടുകെട്ട് അപകടകരമായ സാഹചര്യമാണ് ഈ തിരഞ്ഞെടുപ്പിൽ സൃഷ്ടിക്കുന്നതെന്ന് എ.കെ ബാലൻ പറഞ്ഞു. സി.എച്ച്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, കെ.ജി. ലത്തീഫ്, കുറുവമ്പത്ത് നാസർ, എം.എ.മമ്മു, ബാബു പറമ്പത്ത്, കെ.പി. കുമാരൻ, എരോത്ത് ഫൈസൽ, കെ. ശ്യാമള, വി.എ. കുഞ്ഞിപോക്കർ എന്നിവർ പ്രസംഗിച്ചു. ടി സുഗതൻ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കരിമ്പിൽ ദിവാകരൻ (ചെയർമാൻ), സി.എച്ച്.മോഹനൻ (കൺവീനർ) ടി സുഗതൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.