പി.എസ്.സി അറിയിപ്പുകൾ

Thursday 20 November 2025 12:19 AM IST

അഭിമുഖം

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- യു.പി.എസ് (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് 21ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.  കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജ്) ജൂനിയർ ലക്ചറർ ഇൻ സ്‌കൾപ്ചർ (കാറ്റഗറി നമ്പർ 297/2023) തസ്തികയിലേക്ക് 26ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.2.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).  കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ) (വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സബോർഡിനേറ്റ് സർവീസിലുള്ള യോഗ്യരായ മിനിസ്റ്റീരിയൽ ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേനയുള്ള തിരഞ്ഞെടുപ്പ്) (കാറ്റഗറി നമ്പർ 179/2025) തസ്തികയിലേക്ക് 27ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2.സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).