എ.ഐ ഓഫർ നവീകരിച്ച് ജിയോ

Wednesday 19 November 2025 10:30 PM IST

ജെമിനി 3 ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കൾക്കും സൗജന്യം

കൊച്ചി: ജെമിനി പ്രോ പ്ളാനിൽ പുതിയ ഓഫറുകളുമായി റിലയൻസ് ജിയോ. ഗൂഗിളിന്റെ പുതിയ എ.ഐ മോഡലായ ജെമിനി 3യുടെ സബ്സ്‌ക്രിപ്ഷൻ പതിനെട്ട് മാസത്തേക്ക് ജെമിനി പ്രോ പ്ളാനിലൂടെ ലഭ്യമാകും. ജിയോയുടെ 5ജി ഉപഭോക്താക്കൾക്കാണ് 35,000 രൂപ വിലയുള്ള സബ്സ്ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നത്. എല്ലാ ജിയോ 5ജി ഉപയോക്താക്കൾക്കും അധിക തുക നൽകാതെ തന്നെ ജെമിനി 3 മോഡിലേക്ക് മാറാം. നേരത്തെ ഗൂഗിൾ പ്രോ ആനുകൂല്യം 18നും 25നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്കായി ജിയോ പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോഴിത് എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.