കെ.എസ്.എസ്.പി.എ കുറ്റ്യാടി സമ്മേളനം

Thursday 20 November 2025 12:35 AM IST
കെ.എസ്.എസ്.പി.എ

കുറ്റ്യാടി: കേരളത്തിലെ സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ജീവനക്കാർക്കും അദ്ധ്യാപകർക്കും ചികിത്സാ സൗജന്യം നൽകുമെന്ന് വാഗ്ദാനം ചെയ്ത മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റ്യാടി നിയോജകമണ്ഡ‌ലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ചന്ദ്രൻ മണ്ടോടി പ്രമേയം അവതരിപ്പിച്ചു. സന്തോഷ് കച്ചേരി പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ പ്രത്യുമ്നൻ (പ്രസിഡന്റ്), പി.എം പ്രമോദ് കുമാർ, പി.കെ സരള, എം.സി സതീശ് കുമാർ, (വൈസ് പ്രസിഡന്റുമാർ) കെ.പി ശ്രീധരൻ (സെക്രട്ടറി), ടി. ശ്രീലത, വി.പി മൊയ്തു, തായന ബാലാമണി (ജോയിന്റ് സെക്രട്ടറി), സി.പി ശശിധരൻ ട്രഷർ എന്നിവരെ തെരഞ്ഞെടുത്തു.