എം.ജി സർവകലാശാല വാർത്തകൾ

Thursday 20 November 2025 12:42 AM IST

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി 2025 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 21 ന് മൂവാറ്റുപുഴ, നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എജ്യൂക്കേഷനിൽ നടക്കും.

അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് എം.എ മ്യൂസിക് (വോക്കൽ) ജനുവരി 2025 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 2 മുതൽ 4 വരെ തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക്ക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) ഒക്ടോബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ നടക്കും.