വാട്ടർ അതോറിട്ടിയുടെ പണിതീർന്നില്ല,​ യാത്രാദുരിതം

Thursday 20 November 2025 1:52 AM IST

പറക്കോട് : വാട്ടർ അതോറിട്ടിയുടെ അറ്റകുറ്റപ്പണികൾ ഇഴഞ്ഞുനീങ്ങുന്നത് മൂലം പറക്കോട് -ചിരണിക്കൽ പ്രദേശത്തെ ജനങ്ങൾ വലയുന്നു .ഒച്ചിഴയുന്ന വേഗത്തിലാണ് പണി . പണി തീർന്നാലേ പൊതുമരാമത്ത് വകുപ്പിന് റോഡിന്റെ നവീകരണം നടത്താനാകു. റോഡ് കുഴിച്ചിട്ടിരിക്കുകയാണ്. മഴ പെയ്തതോടെ ചെളിയായി. കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പറക്കോട് ബ്ലോക്ക് മുതൽ പറക്കോട് മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗം ചെളിക്കുണ്ടായി .ഈ ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ് .മറ്റുവഴികളിലൂടെയാണ് നാട്ടുകാർ പറക്കോട് മാർക്കറ്റ് ജംഗ്‌ഷനിലേക്കും മറ്റും പോകുന്നത് .അറ്റകുറ്റപണികൾക്കിടെ പൈപ്പ് പൊട്ടുന്നുമുണ്ട്. വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പടലപ്പിണക്കങ്ങളാണ് പണി വൈകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു..