എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം

Thursday 20 November 2025 12:02 AM IST
എൻ.ഡി.എ

കോടഞ്ചേരി : തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനവും സ്ഥാനാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാ പ്രസിഡന്റ് ജോയി മോളത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.എസ് മണി , രാജേഷ് കൊട്ടാരപ്പറമ്പിൽ, സജിത കണ്ടപ്പൻചാലിൽ, ലാലൻ സി.ജെ , ബിനീഷ് എ.ബി എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥികളെ ഗിരീഷ് തേവള്ളി ഷാൾ അണിയിച്ചു.