26ന് ഇടുക്കിയിൽ യു.ഡി.എഫ് ഹർത്താൽ
Saturday 05 October 2019 10:13 PM IST
ഇടുക്കി: ഇടുക്കിയിലെ ഭൂമി സംബന്ധമായ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് 26ന് ഇടുക്കി ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ചട്ടം ലംഘിച്ച് വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കാനുള്ള ഉത്തരവ് പിൻവലിക്കുക, ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ. ആശുപത്രി, പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.