സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഗവർണർക്ക് നിവേദനം നൽകി
Thursday 20 November 2025 1:21 AM IST
നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന്റെ മരണത്തിനു ഉത്തരവാദികളായ കോളേജിലെ ഡീൻ നാരായണൻ, വാർഡൻ കാന്തനാഥൻ എന്നിവരുടെ സസ്പെൻഷൻ നടപടി പിൻവലിച്ച് മണ്ണുത്തി ക്യാമ്പസിൽ നിയമനം നൽകുന്നതിനെതിരെ മാതാപിതാക്കൾ ഗവർണർക്ക് നിവേദനം നൽകി. രാജ്ഭവനിലെത്തിയാണ് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശും അമ്മ ഷീബയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചത്. ബി.ജെ.പി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കുറക്കോട് ബിനു എന്നിവരും ഒപ്പമുണ്ടായിരുന്നു.