ശബരിമലയിലെ തിരക്ക്: യോഗം വിളിക്കാൻ മന്ത്രിക്ക് അനുമതി

Thursday 20 November 2025 12:42 AM IST

#വിപുലമായ വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ നിർദേശം

കൊച്ചി: ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് ഹൈക്കോടതി അനുമതി നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം, മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള നിയന്ത്രണം തുടരും.

ദേവസ്വം ബോർഡിന് മാത്രമായി തിരക്ക് നിയന്ത്രിക്കാനാകാത്തതിനാൽ ‘ശബരിമല ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്‌പെർട്ട് കമ്മിറ്റി’ക്ക് ദേവസ്വം ബോർഡ് രൂപം നൽകണം. ട്രാൻസ്പോർട്ട്, എൻജിനിയറിംഗ്, അർബൻ ആൻഡ് റീജിയണൽ പ്ലാനിംഗ്, സിവിൽ എൻനിയറിംഗ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, പൊതുജനാരോഗ്യം, ഐ.ടി വിദഗ്ദ്ധർ ഉൾപ്പെട്ടതായിരിക്കണം കമ്മിറ്റി. കമ്മിറ്റി ശാസ്ത്രീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ തിട്ടപ്പെടുത്തണം. ഒരു ലക്ഷത്തിലധികം പേർ ഒരേ സമയം എത്തുന്നത് അപകടമായതിനാൽ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം വേണം.

പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറെയും കോടതി കേസിൽ കക്ഷിയാക്കി. കാനന പാതയിലൂടെ ദിവസം 5000 പേരെയെ കടത്തിവിടാവൂ. അവർക്കും വെർചൽ ക്യൂ പാസ് വേണം. തീർത്ഥാടകർക്ക് ചുക്കുവെളളവും ബിസ്കറ്റും ഉറപ്പാക്കണം. ടോയ്ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ഡോളി സർവീസിന് പ്രീപെയ്ഡ് കൗണ്ടർ വേണമെന്നും കോടതി നിർദ്ദേശിച്ചു.

സ​ന്നി​ധാ​ന​ത്തെ​ ​തി​ര​ക്ക് ഗൂ​ഢ​ശ​ക്തി​ക​ളു​ടെ സൃ​ഷ്ടി​യോ​?​ ​എ.​ഡി.​ജി.​പി

ശ​ബ​രി​മ​ല​ ​:​ ​സ​ന്നി​ധാ​ന​ത്ത് ​ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ​ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​ ​തി​ര​ക്ക് ​ഗൂ​ഢ​ശ​ക്തി​ക​ളു​ടെ​ ​ഇ​ട​പെ​ട​ൽ​ ​മൂ​ല​മാ​ണോ​യെ​ന്ന് ​അ​ന്വേ​ഷി​ക്കു​മെ​ന്ന് ​എ.​ഡി.​ജി.​പി​ ​എ​സ്.​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു.​ ​വെ​ർ​ച്വ​ൽ​ക്യൂ​ ​ബു​ക്കു​ചെ​യ്തും​ ​സ്പോ​ട്ട് ​ബു​ക്കിം​ഗി​ലൂ​ടെ​യും​ ​എ​ത്തി​യ​വ​ർ​ക്ക് ​പു​റ​മെ​ ​സ​മ​യ​ക്ര​മം​ ​തെ​റ്റി​ച്ചും​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​എ​ത്തി​യി​രു​ന്നു.​ ​ഇ​വ​രി​ൽ​ ​പ​ല​രും​ ​പൊ​ലീ​സ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഭേ​ദി​ച്ച് ​വ​ന​ത്തി​ലൂ​ടെ​യും​ ​മ​റ്റ് ​വ​ഴി​ക​ളി​ലൂ​ടെ​യും​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​എ​ത്തി.​ ​ഇ​തോ​ടെ​ ​താ​ഴെ​തി​രു​മു​റ്റ​ത്തും​ ​വ​ലി​യ​ ​ന​ട​പ്പ​ന്ത​ലി​ലും​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​അ​പ​ക​ട​ക​ര​മാ​യ​ ​ത​ര​ത്തി​ൽ​ ​തി​ര​ക്കു​ണ്ടാ​യി.​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​പൊ​ലീ​സ് ​ഉ​ണ്ടാ​യി​രു​ന്നു. വെ​ർ​ച്വ​ൽ​ ​ക്യൂ,​ ​സ്പോ​ട്ട് ​ബു​ക്കിം​ഗ് ​ഇ​ല്ലാ​തെ​ ​എ​ത്തു​ന്ന​വ​രെ​ ​പ​മ്പ​യി​ലേ​ക്ക് ​പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ​എ.​ഡി.​ജി.​പി​ ​പ​റ​ഞ്ഞു.​ ​ഇ​തി​നാ​യി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​സ​ന്നി​ധാ​നം,​ ​പ​മ്പ,​ ​നി​ല​യ്ക്ക​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 3500​ ​പൊ​ലീ​സു​കാ​രു​ണ്ട്.​ 1700​പേ​ർ​ ​സ​ന്നി​ധാ​ന​ത്താ​ണ്.​ ​ഇ​ന്ന​ലെ​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​ ​തൃ​ശൂ​രി​ൽ​ ​നി​ന്നു​ള്ള​ 30​ ​അം​ഗ​ ​സം​ഘ​മെ​ത്തി.​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നു​ള്ള​ ​മ​റ്റൊ​രു​ ​സം​ഘം​ ​കൂ​ടി​യെ​ത്തും.​ ​നി​ല​വി​ൽ​ ​തി​ര​ക്ക് ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ണ്.

മൊ​ത്തം​ 80000 പേ​ർ​ക്ക് ​ദ​ർ​ശ​നം

ശ​ബ​രി​മ​ല​:​ ​മൊ​ത്തം​ ​എ​ൺ​പ​തി​നാ​യി​രം​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​പ്ര​തി​ദി​നം​ ​ദ​ർ​ശ​നം​ ​ല​ഭി​ക്കു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​പു​തി​യ​ ​ക്ര​മീ​ക​ര​ണം. സ്പോ​ട്ട് ​ബു​ക്കിം​ഗ്അ​യ്യാ​യി​ര​മാ​യി​ ​ഹൈ​ക്കോ​ട​തി​ ​കു​റ​യ്ക്കു​ക​യും​ ​വെ​ർ​ച്വ​ൽ​ ​ബു​ക്കിം​ഗ് 70000​ ​ആ​യി​ ​നി​ജ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തെ​ങ്കി​ലും​ ​കാ​ന​ന​ ​പാ​ത​ ​വ​ഴി​ ​വ​രു​ന്ന​ ​അ​യ്യാ​യി​രം​ ​പേ​ർ​ക്കു​കൂ​ടി​ ​അ​വ​സ​രം​ ​കി​ട്ടും.

ഇ​ത്ര​യും​നാ​ൾ​ ​കാ​ന​ന​ ​പാ​ത​ ​വ​ഴി​ ​വ​രു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​യി​രു​ന്നു. സ്പോ​ട്ട് ​ബു​ക്കിം​ഗി​നാ​യി​ ​നി​ല​യ്ക്ക​ലി​ൽ​ ​ഏ​ഴ് ​കൗ​ണ്ട​റു​ക​ൾ​ ​ആ​രം​ഭി​ച്ചു.​പ​മ്പ​യി​ലെ​ ​അ​ഞ്ച് ​സ്പോ​ട്ട് ​ബു​ക്കിം​ഗ് ​കൗ​ണ്ട​റു​ക​ളു​ടെ​ ​എ​ണ്ണം​ ​ഒ​ന്നാ​യി​ ​ചു​രു​ക്കി.​ ​വെ​ർ​ച്വ​ൽ​ ​ക്യൂ​വോ,​ ​സ്പോ​ട്ട് ​ബു​ക്കിം​ഗോ​ ​ഇ​ല്ലാ​ത്ത​വ​രെ​ ​പ​മ്പ​യി​ലേ​ക്ക് ​വി​ടി​ല്ല.​ ​ഇ​തി​നാ​യി​ ​നി​ല​യ്ക്ക​ലി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും. വെ​ർ​ച്വ​ൽ​ ​ക്യൂ​ ​ബു​ക്കിം​ഗി​ലൂ​ടെ​ 70,​​000​ ​പേ​ർ​ക്കും​ ​സ്പോ​ട്ട് ​ബു​ക്കിം​ഗി​ലൂ​ടെ​ 20,​​000​ ​പേ​ർ​ക്കു​മാ​യി​രു​ന്നു​ ​പ്ര​വേ​ശ​നം​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​എ​രു​മേ​ലി,​ ​ചെ​ങ്ങ​ന്നൂ​ർ,​ ​വ​ണ്ടി​പ്പെ​രി​യാ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​മ​റ്റു​ ​സ്പോ​ട്ട് ​ബു​ക്കിം​ഗ് ​കേ​ന്ദ്ര​ങ്ങ​ൾ. പു​ൽ​മേ​ട് ​വ​ഴി​ ​നി​ത്യേ​ന​ ​ആ​യി​ര​ത്തി​ൽ​ ​താ​ഴെ​ ​തീ​ർ​ത്ഥാ​ട​ക​രാ​ണ് ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.