ലോബ ഗ്ളോബൽ ലീഡർഷിപ്പ് അവാർഡ് അതുൽ റാണെയ്ക്ക്

Thursday 20 November 2025 12:24 AM IST

തിരുവനന്തപുരം: ലയോള സ്കൂൾ ഓൾഡ് ബാച്ചസ് അസോസിയേഷൻ 'ലാേബ'യുടെ ഗ്ളോബൽ ലീഡർഷിപ്പ് അവാർഡ് ബ്രഹ്മോസ് എയ്റോ സ്‌പേസ് സി.ഇ.ഒയും ഡി.ആർ.ഡി.ഒ ഡയറക്ടർ ജനറലുമായ അതുൽ ദിനകർ റാണെയ്ക്ക്. യംഗ് അച്ചീവർ അവാർഡ് വൈ അൾട്ടിമേറ്റ് കോ ഫൗണ്ടർ ബിനോയ് സ്റ്റീഫന്. പബ്ലിക് അവാർഡ് കെ.എസ്.ഐ.ഡി.സി ചെയർമാനും പെനിൻസുല പോളിമേഴ്സ് ലിമിറ്റഡ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടറുമായ ബാലഗോപാൽ ചന്ദ്രശേഖറിനും നൽകും. മെമന്റോയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

അതുൽ ദിനകർ റാണെയും, ബിനോയ് സ്റ്റീഫനും സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.

22ന് വൈകിട്ട് 5.30ന് സുബ്രഹ്മണ്യം ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി ചടങ്ങിൽ മുഖ്യാതിഥിയാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് മാത്തൻ,​ സെക്രട്ടറി അലക്‌സ് ഫിലിപ്പ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ശരത് കൃഷ്ണൻ,രാജീവ് വർഗീസ് എന്നിവർ അറിയിച്ചു.