തകർന്നത് ജനാധിപത്യത്തെ അട്ടിമറിക്കാൻ സിപിഎം നടത്തിയ ശ്രമം: കെ.സി വേണുഗോപാൽ
Thursday 20 November 2025 12:25 AM IST
തിരുവനന്തപുരം: നഗരസഭയിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചതിലൂടെ ഭരണ സ്വാധീനത്തിൽ സി.പി.എം ജനാധിപത്യത്തെ അട്ടിമറിക്കാൻ നടത്തിയ നീക്കമാണ് തകർന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. പരാജയ ഭീതിയിൽ സി.പി.എം നടത്തിയ നിയമവിരുദ്ധമായ നടപടിയാണ് ഹൈക്കോടതി ഇടപെടലിലൂടെ തകർന്നത്. .സി.പി.എമ്മിന്റെ നെറികേടിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ ലോബിയെ തുറന്ന് കാട്ടാനുള്ള പോരാട്ടം കോൺഗ്രസ് തുടരും. ഇത് ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടേയും വിജയം കൂടിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.