വി.കെ.ദാമോദരനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Thursday 20 November 2025 12:27 AM IST

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്തിനെ ജനകീയ ശാസ്ത്ര മുന്നേറ്റത്തിന്റെ ഭാഗമാക്കുന്നതിലും വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിലും മുഖ്യ പങ്കുവഹിച്ചയാളാണ് പ്രൊഫ.വി.കെ.ദാമോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ചിന്തകനും പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗവുമായ പ്രൊഫ.വി.കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

തൈക്കാട് ഭാരത് ഭവനിൽ നടത്തിയ ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, മുൻ എം.പി സി.പി.നാരായണൻ, ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ടി.രാധാമണി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.സുധീർ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ഹരികുമാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ.ടി.ആർ.സന്തോഷ് കുമാർ, ദേവിക മുരളി, ഗോപകുമാർ, അലക്സാണ്ടർ വർഗീസ്, സജിത ശങ്കർ, ഡോ.ബാബു അമ്പാട്ട്, ജയപാലൻ, ഹരി പ്രഭാകരൻ, ആർ.പാർവതിദേവി, അശോക് കുമാർ എന്നിവർ സംസാരിച്ചു.