തീർത്ഥാടനകാലം ദുരിതകാലമാകരുത്: അയ്യപ്പസേവാ സമാജം
Thursday 20 November 2025 12:27 AM IST
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഗുരുതര അനാസ്ഥ കാരണം അയ്യപ്പഭക്തർക്ക് തീർത്ഥാടനകാലം ദുരിതകാലമായെന്ന് ശബരിമല അയ്യപ്പസേവാ സമാജം. 14 മണിക്കൂർ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ കൊച്ചുകുട്ടികളുമായി ഭക്തർ കാത്തുനിൽക്കുന്നത് വേദനാജനകമായ കാഴ്ചയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എൻ. നാരായണ വർമ്മ പറഞ്ഞു. തീർത്ഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാൻ ഭക്തജന സംഘടനകളെ ഒപ്പം ചേർക്കണമെന്നും ആവശ്യപ്പെട്ടു.