സഹകരണ വാരാഘോഷം ഡിസംബർ 29ന്

Thursday 20 November 2025 1:28 AM IST

തിരുവനന്തപുരം : തിരെഞ്ഞടുപ്പ് പെരുമാറ്റ ചട്ടം കാരണം മാറ്റി വെച്ച 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ഡിസംബർ 29 മുതൽ ജനുവരി 4 വരെ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എന്നിവർ മുഖ്യാതിഥിയായിരിക്കും. ജനുവരി നാലിന് ആലപ്പുഴയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് എം.പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.