എസ്.ഐ.ആർ , ബി.എൽ.ഒമാരുടെ പരാതി പരിഹരിക്കും  

Thursday 20 November 2025 12:30 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ബി.എൽ.ഒയ്ക്ക് എതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ വിഷമങ്ങളിൽ കമ്മിഷൻ കൂടെ നിൽക്കും. പരാതികളുണ്ടെങ്കിൽ പരിഹരിക്കും. പരാതികൾ ബൂത്തുതല സൂപ്പർവൈസർക്കും കളക്ടർക്കും നൽകാം.

ഫോം പൂരിപ്പിച്ച് തിരിച്ചുവാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാൻ ഐ.ടി ഹബ്ബുകളൊരുക്കും. ഇവിടങ്ങളിൽ വോളന്റിയർമാർ, കുടുംബശ്രി പ്രവർത്തകർ എന്നിവരെ സഹായികളായി നിയോഗിക്കും. കൂടുതൽ ബി.എൽ.എമാരെ നിയോഗിച്ച് രാഷ്ട്രീയപാർട്ടികളുടെ പരാതികൾ പരിഹരിക്കും.

സംസ്ഥാനത്ത് ഇതിനകം 97 ശതമാനം ഫോം വിതരണം പൂർത്തിയായി. ഇനി എട്ടുലക്ഷത്തോളം വോട്ടർമാർക്ക് മാത്രമാണ് ഫോം വിതരണം ചെയ്യാനുള്ളത്. ഫോം പൂരിപ്പിച്ച് വാങ്ങുന്നതിന് ഡിസംബർ നാലുവരെ സമയമുണ്ട്. അതിന് നാലോ അഞ്ചോ ദിവസം മുമ്പ് പൂരിപ്പിച്ച് വാങ്ങൽ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്താനും പരിഹരിക്കാനും വേണ്ടിയുള്ള മുൻകരുതലാണിത്.

ഇതുവരെ 55000 വോട്ടർമാർക്ക് ഫോം നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് കിട്ടി. ഇവരിൽ 29000പേർ മരിച്ചുപോയവരാണ്. 20000 പേർ സ്ഥലം മാറിപ്പോയി. 3800 പേർ ഇരട്ടിപ്പായിരുന്നു. ഈ വിവരം ബൂത്ത് ലെവൽ ഏജന്റുമാരുടെ യോഗം വിളിച്ച് അറിയിക്കും. ലിസ്റ്റ് കൈമാറി അഭിപ്രായങ്ങൾ ഒപ്പിട്ട് വാങ്ങി ഇലക്ഷൻ കമ്മിഷന് സമർപ്പിക്കും.

ബി.​എ​ൽ.​ഒ​മാ​ർ​ക്ക് ​വി​മ​ർ​ശ​നം, ക​ള​ക്ട​റു​ടെ​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​പു​റ​ത്ത്

ആ​ല​പ്പു​ഴ​:​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ​ടി​ക​ളി​ൽ​ ​ബി.​എ​ൽ.​ഒ​മാ​രെ​ ​ശാ​സി​ക്കു​ന്ന​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​ല​ക്സ് ​വ​ർ​ഗീ​സി​ന്റെ​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​പു​റ​ത്ത്.​ ​ബി.​എ​ൽ.​ഒ​മാ​രും​ ​മ​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വാ​ട്സാ​പ്പ് ​ഗ്രൂ​പ്പി​ലാ​ണ് ​ശ​ബ്ദ​സ​ന്ദേ​ശം.​ ​ക​ണ്ണൂ​രി​ൽ​ ​ബി.​എ​ൽ.​ഒ​ ​അ​നീ​ഷ് ​ജോ​ർ​ജ് ​ആ​ത്മ​ഹ​ത്യ​ചെ​യ്യും​ ​മു​മ്പു​ള്ള​താ​ണി​ത്.

'​'​പ​ല​രും​ ​ച​ട​ങ്ങി​നു​വേ​ണ്ടി​ ​അ​ഞ്ചോ​ ​ആ​റോ​ ​വീ​ടു​ക​ളി​ൽ​ ​ക​യ​റി​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​ക്കു​ന്നു.​ ​പ​ല​ർ​ക്കും​ ​യാ​തൊ​രു​ ​സീ​രി​യ​സ്നെ​സു​മി​ല്ല.​ ​എ.​ഇ.​ആ​ർ.​ഒ​മാ​രും​ ​ഇ.​ആ​ർ.​ഒ​മാ​രും​ ​നി​ർ​ബ​ന്ധ​മാ​യും​ ​സൈ​റ്റു​ക​ളി​ൽ​ ​നേ​രി​ട്ടെ​ത്തി​ ​പ​രി​ശോ​ധി​ക്ക​ണം.​ ​പ​ല​രും​ ​ഫീ​ൽ​ഡി​ൽ​ ​പോ​കു​ന്നി​ല്ല.​ ​ഒ​രു​ ​സൂ​പ്പ​ർ​വൈ​സ​ർ​ക്കും​ ​യാ​തൊ​രു​ ​താ​ത്പ​ര്യ​വു​മി​ല്ല.​ ​ആ​ർ​ക്കോ​ ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​ ​പോ​ലെ​യാ​ണ്.​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ ​ഏ​റ്റ​വും​ ​മോ​ശ​മാ​യി​ ​പോ​കു​ന്നു​'​'.​ ​തു​ട​ങ്ങി​യ​ ​വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ​ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ.

കാ​യം​കു​ളം,​ ​ഹ​രി​പ്പാ​ട് ​മേ​ഖ​ല​ക​ളി​ൽ​ ​പ​ത്തോ​ളം​ ​ബി.​എ​ൽ.​ഒ​മാ​രു​ടെ​ ​സൈ​റ്റി​ൽ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ ​ശേ​ഷ​മാ​ണ് ​ക​ള​ക്ട​റു​ടെ​ ​ശാ​സ​ന.​ ​അ​തേ​സ​മ​യം,​ ​പ്ര​ച​രി​ക്കു​ന്ന​ ​വാ​ട്‌​സാ​പ്പ് ​സ​ന്ദേ​ശം​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ​ടി​ക​ളു​ടെ​ ​തു​ട​ക്ക​സ​മ​യ​മാ​യ​ ​ന​വം​ബ​ർ​ 10​ന് ​ന​ൽ​കി​യ​താ​ണെ​ന്നാ​ണ് ​ഔ​ദ്യോ​ഗി​ക​ ​വി​ശ​ദീ​ക​ര​ണം.

ബം​ഗാ​ളി​ലും​ ​ബി.​എ​ൽ.​ഒ​യു​ടെ​ ​ആ​ത്മ​ഹ​ത്യ

ന്യൂ​ഡ​ൽ​ഹി​:​ ​പ​ശ്‌​ചി​മ​ ​ബം​ഗാ​ളി​ലെ​ ​ജ​ൽ​പാ​ഗു​ഡി​ ​മാ​ൾ​ ​ബ്ലോ​ക്കി​ലെ​ ​വ​നി​താ​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​ ​ശാ​ന്തി​മു​നി​ ​ഒ​റാ​വോ​ ​(48​)​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്‌​തു.​ ​ശാ​ന്തി​മു​നി​യെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​വീ​ടി​ന​ടു​ത്തു​ള്ള​ ​ഒ​രു​ ​മ​ര​ത്തി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​എ​സ്‌.​ഐ.​ആ​ർ​ ​ജോ​ലി​യു​ടെ​ ​പേ​രി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​തി​നാ​ലാ​ണ് ​ആ​ത​മ​ഹ​ത്യ​യെ​ന്ന് ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​ആ​രോ​പി​ച്ചു.​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ​ടി​ക​ൾ​ഉ​ട​ൻ​ ​നി​ർ​ത്തി​വ​യ്ക്കാ​നും​ ​മ​മ​ത​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​മ​ത​ ​ബാ​ന​ർ​ജി​യു​ടെ​ ​അ​വ​കാ​ശ​വാ​ദം​ ​ത​ള്ളി​യ​ ​ബി.​ജെ.​പി​ ​ഭ​ര​ണ​ക​ക്ഷി​യാ​യ​ ​തൃ​ണ​മൂ​ൽ​ ​ഗു​ണ്ട​ക​ളു​ടെ​ ​ഭീ​ഷ​ണി​യും​ ​സ​മ്മ​ർ​ദ്ദ​വും​ ​മൂ​ല​മാ​ണ് ​ബി.​എ​ൽ.​ഒ​ ​മ​രി​ച്ച​തെ​ന്ന് ​ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ലെ​ ​എ​സ്.​ഐ.​ആ​ർ: ഹ​ർ​ജി​ക​ൾ​ ​വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ലെ​ ​തീ​വ്ര​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പു​തു​ക്ക​ൽ​ ​(​എ​സ്.​ഐ.​ആ​ർ​)​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നി​റു​ത്തി​വ​യ്‌​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ക​ൾ​ ​സു​പ്രീം​കോ​ട​തി​ ​വെ​ള്ളി​യാ​ഴ്ച​ ​പ​രി​ഗ​ണി​ക്കും.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ,​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ണ്ണി​ ​ജോ​സ​ഫ്,​ ​മു​സ്ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​എ​ന്നി​വ​രും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​വേ​ണ്ടി​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​എ.​ ​ജ​യ​തി​ല​കു​മാ​ണ് ​ഹ​ർ​ജി​ക​ൾ​ ​സ​മ​ർ​പ്പി​ച്ച​ത്. അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്ചീ​ഫ് ​ജ​സ്റ്റി​സ് ​ബി.​ആ​ർ.​ ​ഗ​വാ​യി​ക്ക് ​മു​ന്നി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ലീ​ഗി​ന്റെ​യും​ ​അ​ഭി​ഭാ​ഷ​ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​വെ​ള്ളി​യാ​ഴ്ച​ ​ലി​സ്റ്ര് ​ചെ​യ്യാ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​ന്ന​തു​വ​രെ​ ​എ​സ്.​ഐ.​ആ​ർ​ ​മാ​റ്റി​വ​യ്‌​ക്ക​ണ​മെ​ന്നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​വ​ശ്യം.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ​ടി​ക​ളും​ ​ഒ​രേ​സ​മ​യം​ ​ന​ട​ത്തു​ന്ന​ത് ​ഭ​ര​ണ​സ്‌​തം​ഭ​ന​മു​ണ്ടാ​ക്കു​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സു​പ്രീം​കോ​ട​തി​ ​സ്വീ​ക​രി​ക്കു​ന്ന​ ​നി​ല​പാ​ട് ​നി​ർ​ണാ​യ​ക​മാ​കും.