ശബരിമലയിൽ മനുഷ്യാവകാശ ലംഘനം: ബിജെപി

Thursday 20 November 2025 12:50 AM IST

തിരുവനന്തപുരം:ശബരിമലയിലെത്തിയ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ എവിടെയാണെന്നും ബിജെപി ദേശീയനിർവാഹകസമിതിയംഗം പി കെ കൃഷ്ണദാസ്. ബിജെപിയുടെ ഒരു പ്രതിനിധി സംഘം ഉടൻ ശബരിമല സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കും. ശബരിമലയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപ്വകുപ്പ് മന്ത്രിയും, പിന്നീട് വൈദ്യുതി, ഗതാഗത, പൊതുമരാമത്ത്, ഭക്ഷ്യ, ആരോഗ്യ മന്ത്രിമാരും യോഗങ്ങൾ വിളിക്കാറുണ്ട്. എന്നാൽ ഇത്തവണ ദേവസ്വം മന്ത്രി ഒരു യോഗം പോലും വിളിച്ചില്ല.മുഖ്യമന്ത്രിയും അവലോകന യോഗം നടത്തിയില്ല. അവരുടെയെല്ലാം താല്പര്യം ശബരിമലയിലെ സ്വർണ്ണപ്പാളിയിൽ മാത്രമായിരുന്നു, അതവർ മോഷ്ടിച്ചു കൊണ്ടു പോവുകയും ചെയ്തു.മോഷണം പിടിക്കപ്പെട്ടതിലുള്ള പ്രതികാരം അവർ

ഭക്തജനങ്ങളോടാണ് കാട്ടുന്നത്. ശബരിമലയിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഒരു കോടി വിശ്വാസികളുടെ ഒപ്പ് ശേഖരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.