ഇന്ദിരാഗാന്ധി ജന്മദിനം : കെ.പി.സി.സിയിൽ പുഷ്പാർച്ചന
തിരുവനന്തപുരം:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയിൽ പുഷ്പാർച്ചന നടത്തി.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല,മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം ഹസൻ,കെ.മുരളീധരൻ,വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ,കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ് ശിവകുമാർ,ചെറിയാൻ ഫിലിപ്പ്,പന്തളം സുധാകരൻ,കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ,വൈസ് പ്രസിഡന്റുമാരായ എം.വിൻസന്റ് എം.എൽ.എ,പാലോട് രവി,ജനറൽ സെക്രട്ടറിമാരായ എം.എ വാഹിദ്,മണക്കാട് സുരേഷ്,ആർ.ലക്ഷ്മി,ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ തുടങ്ങിയവർ പങ്കെടുത്തു.ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ രചിച്ച ഇന്ദിരാഗാന്ധി നേരിന്റെ വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം സണ്ണി ജോസഫ് എം.എൽ.എ എം.എം ഹസന് നൽകി നിർവഹിച്ചു.