ഇന്ദിരാഗാന്ധി ജന്മദിനാചരണം
Thursday 20 November 2025 12:02 AM IST
പത്തനംതിട്ട: ഇന്ദിരാഗാന്ധിയുടെ 108-ാം മത് ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കാട്ടൂർ അബ്ദുൾസലാം, ഡി.എൻ.തൃദീപ്, ഷാം കുരുവിള, ജില്ലാ പഞ്ചായത്ത് ഇലന്തൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സ്റ്റെല്ലാ തോമസ്, പി.കെ.ഇഖ്ബാൽ, സജി അലക്സാണ്ടർ, എ.ഫറൂഖ്, ജോമോൻ പുതുപ്പറമ്പിൽ, അബ്ദുൾകലാം ആസാദ്, ബിനു മൈലപ്ര, അനിൽ കൊച്ചുമൂഴിക്കൽ, അജ്മൽ കരീം എന്നിവർ പ്രസംഗിച്ചു.