ബാലാലയ പ്രതിഷ്ഠാ
Thursday 20 November 2025 12:03 AM IST
കോന്നി: എസ്.എൻ.ഡി.പി യോഗം കൊക്കാത്തോട് ശാഖയിലെ ഗുരു മന്ദിരം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി നടന്ന ബാലാലയ പ്രതിഷ്ഠാ സമർപ്പണം ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ശാഖ പ്രസിഡന്റ് ടി ആർ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, ശാഖാ സെക്രട്ടറി ബി.എസ്.ബിനു, വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, സോനു സോമരാജൻ, വി.എൻ.സോമരാജൻ, റോയി ബി.പണിക്കർ, ശോഭന രാജൻ ശ്യാമള അശോകൻ, രമേശൻ മനയത്ത്, കെ.ആർ.സുധാകരൻ, പത്മിനി രവീന്ദ്രൻ, ഡി.ബാബുപതാലിൽ, വത്സലാ സുധാകരൻ എന്നിവർ സംസാരിച്ചു.