സാഹിത്യപുരസ്‌കാരം
Thursday 20 November 2025 12:04 AM IST
പന്തളം: യുവസാഹിത്യകാരന്മാർക്കായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമ്മ സാഹിത്യ പുരസ്‌കാര വിതരണം എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി അനൂപ് ഉദ്ഘാടനം ചെയ്തു. യുവ കഥാകൃത്ത് നീലേശ്വരം സ്വദേശി ജിതിൻ നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി. പാലസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.സി ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. നോവലിസ്റ്റ് രവിവർമ്മ തമ്പുരാൻ മുഖ്യ പ്രഭാഷണം നടത്തി. നിരൂപകൻ സുരേഷ് പനങ്ങാട്, സൊസൈറ്റി സെക്രട്ടറി ആർ.കിഷോർകുമാർ, പുരസ്‌കാര സമിതി കൺവീനർ ആർ.കെ.ജയകുമാർ വർമ്മ, വൈസ് പ്രസിഡന്റ് എൻ.ആർ.കേരള വർമ്മ എന്നിവർ പ്രസംഗിച്ചു.