പ്രതി അറസ്റ്റിൽ
Thursday 20 November 2025 12:05 AM IST
പെരുനാട് : ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയെ പെരുനാട് പൊലീസ് അറസ്റ്റുചെയ്തു. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിലെ താമസക്കാരനായ ഓലിക്കൽ വീട്ടിൽ സന്തോഷ് (39) ആണ് പിടിയിലായത്. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിലെ അജയനാണ് (39) വെട്ടേറ്റത്. സന്തോഷിന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുളള സംശയത്തിന്റെ പേരിൽ മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. വയറുഭാഗത്താണ് വെട്ടേറ്റത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ മഞ്ഞത്തോട് വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.