മാർത്തോമ്മാ ട്രോഫി കായികമേള  

Thursday 20 November 2025 12:06 AM IST

തിരുവല്ല : മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള അഖിലകേരള മാർത്തോമ്മ ട്രോഫി കായികമത്സരങ്ങൾ 20നും 21നും തിരുവല്ല എസ്.സി എസ് സ്ക്കൂൾ സ്റ്റേഡിയത്തിൽ നടക്കും. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത കായികമേള ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. സഭാസെക്രട്ടറി എബി ടി.മാമ്മൻ ദീപംതെളിക്കും. കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മ ട്രോഫി സ്ഥാപകനും മുൻ മാനേജരുമായ ജോർജ് ഫിലിപ്പ്, മുൻ മാനേജർ സൂസമ്മ മാത്യു എന്നിവരെ അനുസ്മരിക്കും.