വനിതാ കമ്മിഷൻ അദാലത്ത്
Thursday 20 November 2025 12:09 AM IST
തിരുവല്ല : മാമ്മൻ മത്തായി ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ 11 പരാതികൾ തീർപ്പാക്കി. ആകെ 45 പരാതികൾ ലഭിച്ചു. മൂന്നെണ്ണം പൊലിസ് റിപ്പോർട്ടിനും ഒന്ന് ജാഗ്രതാസമിതി റിപ്പോർട്ടിനും അയച്ചു. ജില്ലാ നിയമ സേവന അതോറിറ്റിക്ക് ഒരു പരാതി കെമാറി. 29 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി നേതൃത്വം നൽകി. പാനൽ അഭിഭാഷകരായ സബീന, രേഖ, കൗൺസലർമാരായ വീണ വിജയൻ, ഡാലിയ റോബിൻ, പൊലിസ് ഉദ്യോഗസ്ഥരായ എം എച്ച് രസീന, ഇ കെ കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.