വിദ്യാനികേതൻ കലാമാമാങ്കം

Thursday 20 November 2025 12:17 AM IST

കൊല്ലം: ജില്ലയിലെ ഭാരതീയ വിദ്യാനികേതൻ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാമാമാങ്കം 21ന് കൊല്ലം മാമ്മൂട്ടിൽകടവ് പുതിയകാവ് സെൻട്രൽ സ്കൂളിൽ നടക്കും. അഞ്ച് വേദികളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. രാവിലെ 9ന് ദീപപ്രോജ്ജ്വലനത്തോട നടക്കുന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കോന്നി ഗോപകുമാർ അദ്ധ്യക്ഷനാകും. വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ്, മറ്റ് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം സ്വാഗതസംഘം വൈസ് പ്രസിഡന്റ്‌ പദ്മകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടക്കും. എല്ലാ കലാസ്നേഹികളുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് സ്വാഗത സംഘം സമിതിയും വിദ്യാനികേതൻ ജില്ലാ സമിതിയും അറിയിച്ചു.