കൊല്ലം ഫ്ലവർഷോ സ്വാഗതസംഘം
Thursday 20 November 2025 12:22 AM IST
കൊല്ലം: റോസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കൊല്ലം ഫ്ലവർ ഷോ സ്വാഗതസംഘം രൂപീകരണ യോഗം ആർ.പി ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ.പ്രകാശൻ പിള്ള ഉദ്ഘാടനം ചെയ്തു. ആശ്രാമം മൈതാനിയിൽ ഡിസംബർ 20 മുതൽ ജനുവരി 4 വരെയാണ് ഫ്ളവർഷോ. സൊസൈറ്റി ചെയർമാൻ ജി.വിനോദ് പട്ടത്തുവിള അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാനായി എക്സ്.ഏണസ്റ്റിനെ തിരഞ്ഞെടുത്തു. ഭാരവാഹികളായ നേതാജി ബി.രാജേന്ദ്രൻ, ജാജിമോൾ, സുരേഷ് സിദ്ധാർത്ഥ, ഷീബ റോയ്സ്റ്റൻ, ബീന ജോർജ്, ഡിക്സൺ, ഷിബു റാവുത്തർ, ബിനോജ്, അജിത്ത് മുത്തോടം തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി എം.എം.ആസാദ് സ്വാഗതവും സൊസൈറ്റി ട്രഷറർ ബിനോജ് നന്ദിയും പറഞ്ഞു. ഡിസംബർ 19ന് വൈകിട്ട് 4ന് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്ന് പുഷ്പറാലി സംഘടിപ്പിക്കും.