ഇന്ദിരാഗാന്ധി അനുസ്മരണം
Thursday 20 November 2025 12:23 AM IST
കൊല്ലം: ഇന്ത്യ കണ്ട എക്കാലത്തെയും അചഞ്ചലവും നിശ്ചയദാർഢ്യത്തിന് ഉടമയുമായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനും ഇല്ലാതാക്കാൻ കഴിയുന്നതല്ല ഇന്ദിരാഗാന്ധിയുടെ ഭരണ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡി.സി.സിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറിമാരായ എൻ.ഉണ്ണിക്കൃഷ്ണൻ, അൻസർ അസീസ്, എസ്.ശ്രീകുമാർ, ബി.തൃദീപ് കുമാർ, വാര്യത്ത് മോഹൻകുമാർ, ആദർശ് ഭാർഗവൻ, മാത്യൂസ് എന്നിവർ സംസാരിച്ചു.