ഡെമോക്രാറ്റിക്ക് ഫോറം സെമിനാർ
Thursday 20 November 2025 12:24 AM IST
കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗാന്ധി ഫെസ്റ്റിന്റെ ഭാഗമായി
'രാഷ്ട്രീയം സമ്പാദ്യത്തിനല്ല, സേവനത്തിനാണ്" എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഫാറം പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. തകിടി കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന-ജില്ലാ ഭാരവാഹികളായ പ്രൊഫ. ഡി.എം.എ.സലീം, ഫാ.ഗീവർഗീസ് തരകൻ, എ.കെ.രവീന്ദ്രൻ നായർ, പ്രൊഫ.ജോൺ മാത്യു, കെ.സൂര്യദാസ്, നിധീഷ് ജോർജ്, അഡ്വ.സുഖി രാജൻ, ആർതർ ലോറൻസ്, ആർ.അശോകൻ, എബ്രഹാം താമരശേരി, എഫ്.വിൻസെന്റ്, ബി.ധർമ്മരാജൻ, എൻ.ജയകുമാർ, എസ്.അജിത്ത് കുമാർ, എൽ.ജെ.ഡിക്രൂസ്, മുഹമ്മദ് ഖാൻ, ലൈല മോനച്ചൻ, ഗ്രേസി ജോർജ്, എ.സൗദ എന്നിവർ സംസാരിച്ചു.