കുതിപ്പ് തുടർന്ന് മങ്കട

Thursday 20 November 2025 12:26 AM IST
.

വണ്ടൂർ: റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവത്തിന് രണ്ട് ദിനം പിന്നിട്ടപ്പോൾ 407 പോയിന്റുമായാണ് മങ്കട ഉപജില്ലയുടെ കുതിപ്പ്. 373 നേടിയ മലപ്പുറം ഉപജില്ല രണ്ടാം സ്ഥാനത്താണ്. 359 പോയിന്റ്‌ നേടി വേങ്ങര ഉപജില്ല മൂന്നാമതായുണ്ട്. 356 പോയന്റുമായി കൊണ്ടോട്ടി നാലാമതും 354 പോയന്റ് നേടി നിലമ്പൂർ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

യു.പി വിഭാഗത്തിൽ 74 പോയിന്റുമായി മലപ്പുറം ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 153 പോയിന്റുമായി മങ്കട ഉപജില്ലയും ഹയർസെക്കൻഡറി വിഭാഗത്തിൽ 182 പോയിന്റുമായി മങ്കട ഉപജില്ലയും മുന്നേറുന്നു.

സ്‌കൂൾ വിഭാഗത്തിൽ 107 പോയന്റ് നേടി ആർ.എം.എച്ച്എസ് മേലാറ്റൂർ ആണ് ഒന്നാമത്. 106 പോയന്റോടെ കിഴിശ്ശേരി ഉപജില്ലയിലെ സി.എച്ച്.എം.എച്ച്.എസ് പൂക്കളൊത്തൂർ രണ്ടാമതും 87 പോയന്റുമായി പി.കെ.എം.എച്ച്എസ്.എസ് എടരിക്കോട് മൂന്നാമതുമുണ്ട്.

കലോത്സവത്തിൽ ഇന്നലെ മാത്രം 30 അപ്പീലുകൾ ലഭിച്ചു. ഇതിൽ 16 അപ്പീലുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നാണ്. 14 അപ്പീലുകൾ ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നുള്ളതാണ്. ഓട്ടൻ തുള്ളൽ മത്സരത്തിലാണ് കൂടുതൽ അപ്പീലുകൾ.

ഉപജില്ല ............ പോയിന്റ്

മങ്കട .................. 407

മലപ്പുറം ........... 373

വേങ്ങര ............ 359

കൊണ്ടോട്ടി ..... 356

നിലമ്പൂർ ......... 354

മഞ്ചേരി ........... 348

തിരൂർ ............ 348

കുറ്റിപ്പുറം ...... 336

പൊന്നാനി .... 325

മേലാറ്റൂർ ....... 324