ശതാബ്‌ദി ആഘോഷം

Thursday 20 November 2025 1:38 AM IST

ശിവഗിരി: മംഗലാപുരത്ത് ഡിസംബർ 3ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവ പരിനിർവ്വാണ ശതാബ്ദി, ഗുരുദേവ-ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനങ്ങളുടെ ഒരുക്കങ്ങളായി.ശിവഗിരി മഠവും കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റിയിലെ ശ്രീനാരായണ അദ്ധ്യായനപീഠവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആലുവ സർവമത സമ്മേളന ശതാബ്ദി സമ്മേളനവും യതിപൂജയും പരിപാടികളിൽ ഉൾപ്പെടുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ , കമ്മിറ്റി ചെയർമാൻ വി.കെ.ഹരിപ്രസാദ്, കൺവീനർ പി.വി. മോഹനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്വാമി വിഖ്യാതാനന്ദ എന്നിവർ അറിയിച്ചു.