ശിവഗിരിയിലേക്ക് ഉല്‍പ്പന്നങ്ങൾ സമർപ്പിക്കാം

Thursday 20 November 2025 1:39 AM IST

ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായി ശിവഗിരിയിൽ ഗുരുപൂജ ഉല്‍പന്ന സമർപ്പണത്തിന് തുടക്കമായി. ഇടുക്കി ജില്ലയിൽ നിന്നും ഭക്തർ കഴിഞ്ഞ

ദിവസം സുഗന്ധവിളകൾ എത്തിച്ചു. വരും ദിനങ്ങളിൽ വാഹനങ്ങളിലും മറ്റുമായി കൂട്ടത്തോടെ ഭക്തർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉല്‍പ്പന്നങ്ങൾ എത്തിക്കും. ഗുരുധർമ്മ പ്രചരണസഭയും മറ്റു വിവിധ സംഘടനകളും ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് കാർഷികവിളകൾ എത്തിക്കും.. ശിവഗിരി സന്ദർശന വേളകളിൽ സംഘടനകൾക്കും വിശ്വാസികൾക്കും നിലവിൽ ഉല്‍പ്പന്നങ്ങൾ എത്തിക്കാവുന്നതാണ്. ഗുരുപൂജ മന്ദിരത്തിന് സമീപം ഇവ ശേഖരിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വിവരങ്ങൾക്ക് : 9447551499