കമ്മിഷണർ ഓഫീസിൽ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ആത്മഹത്യാ ഭീഷണി മുഴക്കി
Thursday 20 November 2025 1:04 AM IST
കൊല്ലം: സഹപ്രവർത്തകർ വേട്ടയാടി അന്യായമായി സ്ഥലം മാറ്റുന്നുവെന്ന് ആരോപിച്ച് വനിത ഗ്രേഡ് എ.എസ്.ഐ പെട്രോളുമായെത്തി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി . കസ്റ്റഡി മർദ്ദന കേസിൽ ആരോപണ വിധേയായ ഉദ്യോഗസ്ഥയാണ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. ഇവരെ അനുനയിപ്പിക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞ് എത്തിയ ഉന്നത ഉദ്യോഗസ്ഥനും ശ്രമിച്ചെങ്കിലും നടന്നില്ല. കമ്മിഷണർ നേരിട്ടെത്തി പരാതി പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉദ്യോഗസ്ഥ ഓഫീസിൽ നിന്ന് മടങ്ങിയത്.