മർദ്ദനം: തടവുകാരനെ ഹാജരാക്കാൻ എൻ.ഐ.എ കോടതി നിർദ്ദേശം​

Thursday 20 November 2025 1:06 AM IST

കൊച്ചി: വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ തടവുകാരെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ സൂപ്രണ്ടുമാർ വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ എൻ.ഐ.എ കോടതി ഉത്തരവ്. എൻ.ഐ.എ കേസിലെ പ്രതികളായ പി.എം മനോജ്, അസ്ഹറുദ്ദീൻ എന്നിവർ മർദ്ദനമേറ്റ പരിക്കുകളോടെ ചികിത്സയിലാണ്. മനോജിനെ നേരിട്ട് കോടതിയിൽ ഹാജരാക്കണം. അസ്ഹറുദ്ദീന് ശരിയായ ചികിത്സ നൽകാനും കോടതി നിർദേശിച്ചു.