ചെസ്സ് ലോകകപ്പ്: അർജുൻ എരിഗൈസി പുറത്ത്
ഗോവ : ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്കൊടുവിൽ ഫിഡെ ലോകകപ്പിന്റെ സെമിഫൈനൽ ലൈനപ്പായി. ടൈബ്രേക്കറുകളിലേക്ക് നീണ്ട മത്സരങ്ങൾക്കൊടുവിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗൈസി ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇതോടെ സെമിയിൽ രണ്ട് ഉസ്ബെക്കിസ്ഥാൻ താരങ്ങൾ ഉൾപ്പെടെ നാല് പ്രമുഖർ മാറ്റുരയ്ക്കും.
ടൂർണമെന്റിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായിരുന്ന അർജുൻ എരിഗൈസിയെ പരാജയപ്പെടുത്തി ചൈനയുടെ ഗ്രാൻഡ്മാസ്റ്റർ വീ യീ സെമിയിൽ പ്രവേശിച്ചു. കരുത്തരായ എതിരാളികൾ തമ്മിൽ നടന്ന പോരാട്ടത്തിനൊടുവിൽ അർജുന് തോൽവി സമ്മതിക്കേണ്ടി വന്നു.
സെമിഫൈനൽ ലൈനപ്പ്മറ്റൊരു ശ്രദ്ധേയമായ മത്സരത്തിൽ, മെക്സിക്കൻ താരം മാർട്ടിനെസ് അൽകാന്റാര ജോസ് എഡ്വാർഡോയെ ടൈബ്രേക്കറിൽ വീഴ്ത്തി ഉസ്ബെക്കിസ്ഥാൻ താരം സിന്ദറോവ് ജവോഖിർ അമേരിക്കൻ താരം ഷാങ്ക്ലാൻഡ് സാമിനെ പരാജയപ്പെടുത്തി റഷ്യൻ താരം എസിപെൻകോ ആന്ദ്രേയും സെമിയിൽ ഇടം നേടി.
(സീനിയർ നാഷണൽ ആർബിറ്റർ & നാഷണൽ ഫെയർപ്ലേ എക്സ്പെർട്ട് ആർബിറ്ററാണ് ലേഖകൻ)
സമനില തന്നെ
രഞ്ജി ട്രോഫിയിൽ കേരള - മധ്യപ്രദേശ് മത്സരം സമനിലയിൽ,
കേരളത്തിന് വിജയം വഴുതിയകന്നത് നേരിയ വ്യത്യാസത്തിൽ
ഇൻഡോർ : രഞ്ജി ട്രോഫിയിൽ കേരളവും മധ്യപ്രദേശും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ ആധിപത്യം പുലർത്തിയ കേരളത്തിന് കൈയകലെ ജയം നഷ്‌ടമാവുകയായിരുന്നു. വിജയലക്ഷ്യമായ 404 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് എട്ട് വിക്കറ്റിന് 167 റൺസെടുത്ത് നില്‍ക്കെ കളി അവസാനിച്ചു.
അവസാന ദിനമായ ഇന്നലെ അഞ്ച് വിക്കറ്റിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തിരുന്നു ഒന്നാം ഇന്നിംഗ്‌സ് ലീഡിൻ്റെ മികവിൽ കേരളത്തിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് ലഭിച്ചപ്പോൾ മധ്യപ്രദേശ് ഒരു പോയിൻ്റ് നേടി.
മൂന്ന് വിക്കറ്റിന് 226 റൺസെന്ന നിലയിലാണ് അവസാന ദിവസം കേരളം ബാറ്റിംഗ് തുടങ്ങിയത്. ആദ്യ മണിക്കൂറിൽ തന്നെ സച്ചിൻ ബേബിയും ബാബ അപരാജിത്തും സെഞ്ച്വറി പൂർത്തിയാക്കി. സെഞ്ച്വറി നേടി അധികം വൈകാതെ ബാബ അപരാജിത് റിട്ടയേഡ് ഹർട്ടായി മടങ്ങി. 149 പന്തുകളിൽ 11 ഫോറും മൂന്ന് സിക്സുമടക്കം 105 റൺസായിരുന്നു അപരാജിത് നേടിയത്. സച്ചിൻ ബേബി 122 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു സച്ചിൻ്റെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് തകർന്നെങ്കിലും ആര്യൻ പാണ്ഡെയും കുമാർ കാർത്തികേയയും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തിരിച്ചടിയായി. ഇരുവരും ചേർന്നുള്ള അപരാജിതമായ 41 റൺസ് കൂട്ടുകെട്ടാണ് മധ്യപ്രദേശിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആര്യൻ പാണ്ഡെ 23ഉം കുമാർ കാർത്തികേയ 16ഉം റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ശ്രീഹരി എസ് നായർ നാലും ഏദൻ ആപ്പിൾ ടോം രണ്ടും എം ഡി നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.