കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം, 12 പേർക്ക് പരിക്ക്
Thursday 20 November 2025 6:37 AM IST
തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.