ഇസ്രയേലിൽ അപകടം; ഹോം നഴ്‌സായ മലയാളി യുവതി മരിച്ചു
Thursday 20 November 2025 12:50 PM IST
കോട്ടയം: ഇസ്രയേലിലുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്‌സായിരുന്നു ശരണ്യ.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ശരണ്യയുടെ ഭർത്താവ് വിഷ്‌ണു കുവൈത്തിലാണ്. മക്കൾ - വിജ്വൽ, വിഷ്‌ണ. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണ് ശരണ്യ.