വയൽവാരം കുടുംബ സംഗമവും വാർഷികവും
Friday 21 November 2025 12:32 AM IST
ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയുടെ വയൽവാരം കുടുംബസംഗമവും വാർഷികവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. സനൽകുമാർ അദ്ധ്യക്ഷനായി. കുടുംബയൂണിറ്റ് ചെയർപേഴ്സൺ പൊന്നമ്മ ഗോപിനാഥൻ സ്വാഗതം ആശംസിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ യൂണിയൻ സെക്രട്ടറി മെമന്റൊയും പൊന്നാടയും നൽകി ആദരിച്ചു. ശാഖാ സെക്രട്ടറി എൻ.ആർ. മനോജ് സംഘടനാ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. പ്രവീൺ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. ചക്രപാണി, ഷീബ അജയൻ, നിഷ അനിൽകുമാർ എടാട്ട് എന്നിവർ സംസാരിച്ചു.