ഫാം ടൂർ സംഘടിപ്പിച്ചു
Friday 21 November 2025 12:49 AM IST
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെയും ഇരവഞ്ഞിവാലി ടൂറിസം ഫാർമർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ജോഷി ടൂർസ് ആന്റ് ട്രാവൽസിന്റെ സഹകരണത്തോടെ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് ഫാം ടൂർ സംഘടിപ്പിച്ചു. മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത് ഫ്ളാഗ് ഓഫ് ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. രജീഷ് രാഘവൻ, താരിഖ്, അബ്ദുള്ള മാളിയേക്കൽ, താഹിർ, കെ.ടി. ഫൈസൽ, അജു എമ്മാനുവൽ, കെ.എസ് രേഷ്മ, ഒ. സയ്യിദ് അലി ശിഹാബ് പ്രസംഗിച്ചു. നൂതന കാർഷിക വിദ്യകളും രീതികളും കണ്ടെത്തി പരീക്ഷിച്ചു വിജയിപ്പിച്ച് നിരവധി അവാർഡുകൾ നേടിയ ഫാമുകളും കൃഷിയിടങ്ങളുമാണ് സന്ദർശിച്ചത്.