'ദേവഗിരി വോളി 2025' മത്സരം 23 മുതൽ

Friday 21 November 2025 12:52 AM IST
വോളിബോൾ

കോഴിക്കോട്: ദേവഗിരി സാവിയോ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “ദേവഗിരി വോളി 2025” സംസ്ഥാനതല വോളിബോൾ മത്സരങ്ങൾ 23 മുതൽ 25 വരെ. ഫാ. ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം 6 മണിക്ക് ദേവഗിരി മാനേജർ റവ. ഫാ. പോൾ കുറിക്കാട്ടിൽ നിർവഹിക്കും. കേരളത്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള പുരുഷ-വനിതാ ടീമുകളുടെ പങ്കാളിത്തത്തോടെയുള്ള മത്സരങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സാജു ജോസഫ്, മനോജ് കുമാർ പുതിയോട്ടിൽ, റ്റിഷോ ജോസ്, ജസ്റ്റിൻ സേവ്യർ, ശ്രീഹരി ഹരിഗോവിന്ദ്, ആദർശ് ബൈജു, മുഹമ്മദ് യൂസഫ് എന്നിവർ പങ്കെടുത്തു.