സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണെന്ന്

Friday 21 November 2025 12:44 AM IST
അഖില ഭാരതീയ അയ്യപ്പ സേവാസംഘം

കോഴിക്കോട്: മണ്ഡലകാലത്ത് സന്നിധാനത്തും പരിസരത്തും അയ്യപ്പഭക്തർ കഷ്ടപ്പെടുമ്പോൾ ദേവസ്വം ബോർഡ് അഖില ഭാരതീയ അയ്യപ്പ സേവാസംഘത്തെ മാറ്റി നിർത്തുകയാണെന്ന് അയ്യപ്പസേവാസംഘം. അയ്യപ്പൻമാർ കുടിവെള്ളവും ലഘുഭക്ഷണവും കിട്ടാതെ വലയുകയാണ്. 80 വർഷക്കാലം ശബരിമലയിൽ സേവനങ്ങൾ ചെയ്ത് അനുഭവ പരിചയമുള്ള അയ്യപ്പ സേവാസംഘത്തിനെ ഇത്തരം ചുമതലയേൽപ്പിക്കുകയാണെങ്കിൽ അത് ഭംഗിയായി നിർവഹിക്കാൻ സാധിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ അനുവദിക്കുകയാണെങ്കിൽ പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിൽ ഓക്സിജൻ പാർലറുകൾ, സ്ട്രെച്ചർ സർവീസ്, പ്രാഥമിക ചികിത്സ എന്നിവ നടത്താൻ സംഘം തയ്യാറാണെന്നും ഭാരവാഹികൾ പറഞ്ഞു. കൊയ്യം ജനാർദ്ദനൻ, കെ.കൊച്ചുകൃഷ്ണൻ, ടി.കെ പ്രസാദ്, സി.പി അരവിന്ദാക്ഷൻ, എം.ബി രാജേഷ് പങ്കെടുത്തു.