ചൈത്രം വാർഷിക ആഘോഷം
Friday 21 November 2025 12:04 AM IST
കൊച്ചി: എറണാകുളം കരയോഗത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ ചൈത്രത്തിന്റെ 18-ാം വാർഷികാഘോഷം നടത്തി. കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തലമുറകൾ തമ്മിൽ ക്രിയാത്മകമായ ആശയവിനിമയം നടക്കേണ്ടത് അനിവാര്യമാണെന്നും സംഘർഷഭരിതമായ ജീവിത സാഹചര്യത്തിൽ മാനസിക പിന്തുണയയ്ക്കും ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈത്രം ഡയറക്ടർ മാലിനി മേനോൻ, കൺവീനർ കെ. ഭവാനി, സിനു എന്നിവർ സംസാരിച്ചു. 'മാറുന്ന കാലത്തിലെ മാറുന്ന മനസുകൾ" എന്ന വിഷയത്തിൽ ധന്യ ഡോക്ടേഴ്സ് ചേംബറിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അശ്വിൻ കൃഷ്ണൻ അജിത് ക്ളാസെടുത്തു.