ഓട്ടോറിക്ഷ മോഷ്ടാവ് പൊലീസ് പിടിയിൽ
Friday 21 November 2025 12:13 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിന് സമീപം കുമാരനാശാൻ റോഡിൽ കരിമക്കാട് ഉന്നതിയിൽ ഇലവുംകുടി വീട്ടിൽ സെബാസ്റ്റ്യൻ തങ്കച്ചൻ (സെബാട്ടി, 40) അറസ്റ്റിലായി. ഇയാൾ സൗത്ത് കളമശേരി റെയിൽവേ ഓവർബ്രിഡ്ജ് സമീപം വാടക വീട്ടിലാണ് താമസം. മൂവാറ്റുപുഴ ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കളമശേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ മോഷണ കേസുകൾ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്.ഐമാരായ പി.സി. ജയകുമാർ, ബിനു വർഗീസ്, സി.പി.ഒമാരായ ബിബിൽ മോഹൻ, നിഷാന്ത് കുമാർ, ഹാരിസ്, രഞ്ജിത് രാജൻ, ശ്രീജു രാജൻ എന്നിവർ ഉണ്ടായിരുന്നു.