എൽ.ഡി.എഫ് ചൂർണിക്കര പഞ്ചായത്ത് കൺവൻഷൻ
Friday 21 November 2025 12:46 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.ബി. മരക്കാർ അദ്ധ്യക്ഷനായി. സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, പി.വി. ശ്രീനിജൻ എം.എൽ.എ, കെ.എ. അലിയാർ, അസ്‌ലഫ് പാറേക്കാടൻ, റൈജ അമീർ, പി.എം. ബാലകൃഷ്ണൻ, സേവ്യർ പുൽപാട്ട്, എ. ഷംസുദീൻ, പി.കെ. സതീഷ് കുമാർ, എം.ടി. ബാബു, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കെ.കെ. അബ്ദുൽ സത്താർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി അജി ഹക്കിം എന്നിവർ സംസാരിച്ചു.