'സുരക്ഷിതമാർഗി'ന് തുടക്കമായി
Friday 21 November 2025 12:55 AM IST
കുന്ദമംഗലം: കാരന്തുർ മർക്കസ് ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവത്ക്കരണ ക്ലബ് 'സുരക്ഷിതമാർഗിന്' തുടക്കമായി. മർകസ് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റും ജാമിഅ മർകസ് മീഡിയ കമ്മ്യൂണിക്കേഷൻ ജോയിൻ ഡയറക്ടറുമായ ഷമീം കെ.കെ അദ്ധ്യക്ഷതനായി. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സെൽ പൊലീസ് സൂപ്രണ്ട് കെ.പി.അബ്ദുൽ റസാക്ക് ഉദ്ഘാടനം ചെയ്തു. ടി.കെ.സുഭാഷ് ബാബു, സി.പി. ഉബൈദുള്ള സഖാഫി, ചഞ്ചൽ എന്നിവർ മുഖ്യാതിഥികളായി. വി.ഷാജു ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. ഉനൈസ് മുഹമ്മദ്, പി. മുഹമ്മദ് ബഷീർ, ചന്ദ്രൻ തിരുവലത്ത്, കെ അബ്ദുൽ കലാം പങ്കെടുത്തു. മൂസകോയ മാവിളി, ജി.അനീസ് മുഹമ്മദ് പ്രസംഗിച്ചു.