അന്താരാഷ്ട്ര വനിതാ സമ്മേളനം
Friday 21 November 2025 12:57 AM IST
കുന്ദമംഗലം: എൻ.ഐ.ടി. കാലിക്കറ്റിൽ അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന് തുടക്കമായി.എൻ.ഐ.ടി കാലിക്കറ്റിലെ സെന്റർ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെൻറും വിദ്യാഭ്യാസ വിഭാഗവും സംയുക്തമായാണ് രണ്ടു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. എൻ.ഐ.ടി. കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ജെയ്ൻ പ്രസാദ് മുഖ്യാതിഥിയായി. ശാലിനിസിംഗ്, ഡോ.ഫിലിപ്പ കൺടെൻറ്, ഡോ.റൊസാനബാറോസ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ദിബ്യാംശു പാണ്ഡെ, ഡോ. സോറൻ എഹ്ലെർസ്, ഡോ. ജേക്കബ് ജോർജ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ പ്രബന്ധ അവതരണങ്ങളും നടന്നു.